പ്രതിശ്രുത വരനൊപ്പം കാജൽ, ചിത്രം ഏറ്റെടുത്തു ആരാധകർ

0
265
Kajal-Agarwal.....jp
Kajal-Agarwal.....jp

അഭിനയലോകത്തിന്റെ താരസുന്ദരി കാജല്‍ അ​ഗര്‍വാള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങൽക്കു മുൻപാണ് ആരാധകരോട് തന്റെ വിവാഹവാര്‍ത്ത പങ്കുവെച്ചത്.വ്യവസായിയായ മുംബൈ സ്വദേശി ഗൗതം കിച്ലുവിനെയാണ് താരം വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ ആ​ദ്യമായി തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാജല്‍.

Kajal Agarwal
Kajal Agarwal

ആരാധകര്‍ക്ക് ദസറ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നീല പലാസോ ചുരിദാറില്‍ സുന്ദരിയാണ് താരം. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രം. സൂപ്പര്‍ ജോഡികളാണെന്നാണ് ആരാധകരുടെ കമന്റ്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫോട്ടോ എത്തിയത്.

Kajal Agarwal..j.j
Kajal Agarwal..j.j

ഒക്ടോബര്‍ 30നാണ് ഇരുവരുടെയും വിവാഹം. വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങില്‍ വച്ചാകും വിവാഹമെന്ന് നടി പറയുന്നു.

Kajal Agarwal.
Kajal Agarwal.

വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന താരത്തിന്റെ ബാച്ചലറേറ്റ് പാര്‍ട്ടിയുടെ ചിത്രവും വൈറലായിരുന്നു