മലയാള സിനിമയിൽ അവിസ്മരണീയമായ വേഷം ചെയ്ത ഈ നടി ആരെന്ന് മനസ്സിലായോ ?

0
454
Nafisa-Ali....
Nafisa-Ali....

19-ാം വയസ്സിലാണ് നഫീസ അലി മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയത്. 1976ല്‍ ആയിരുന്നു അത്. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന മിസ്സ് ഇന്റര്‍നാഷണല്‍ 1976 ലെ രണ്ടാം റണ്ണറപ്പായും നഫീസ അലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. “മിസ്സ് ഇന്ത്യ 1976 ജയിച്ചതിന് ശേഷമാണ് ഇത് . ജപ്പാനിലെ ടോക്കിയോയില്‍ നടന്ന മിസ് ഇന്റര്‍നാഷണലില്‍ രണ്ടാം റണ്ണര്‍അപ്പ്.

Nafisa Ali.jp..jp.jp
Nafisa Ali.jp..jp.jp

19 വയസുള്ള എനിക്ക് ഇത് ഒരു രസകരമായ അനുഭവമായിരുന്നു! എനിക്ക് ഏറ്റവും സുന്ദരമായ കാലുകളുണ്ടെന്ന് അവര്‍ പറഞ്ഞു!” എന്നാണ് ടോക്കിയോയില്‍ നടന്ന മിസ്സ് ഇന്റര്‍നാഷണല്‍ മത്സരത്തെ കുറിച്ച്‌ ഒരിക്കല്‍ നഫീസ അലി പറഞ്ഞത്. 1972-74 സീസണില്‍ ദേശീയ നീന്തല്‍ ചാമ്ബ്യനായും നഫീസ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Nafisa Ali Big b
Nafisa Ali Big b

ബിഗ്‌ ബി’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തിയ മേരി ടീച്ചര്‍ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്. ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഫീസ അലിയാണ് മേരി ടീച്ചറുടെ വേഷത്തില്‍ എത്തിയത്. പിന്നീട് മലയാള ചിത്രങ്ങളില്‍ ഒന്നും എത്തിയില്ലെങ്കിലും മേരി ടീച്ചറെ മലയാളി മറന്നിട്ടില്ല.

Nafisa Ali.jp.
Nafisa Ali.jp.

എയ്ഡ്‌സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നഫീസ. രാഷ്ട്രീയത്തിലും നഫീസ അലി തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നഫീസ അലി, അതേവര്‍ഷം തന്നെ കോണ്‍ഗ്രസിലേക്ക് തിരികെ പോന്നു.

Nafisa Ali.jp..jp
Nafisa Ali.jp..jp

രണ്ടു വര്‍ഷം മുന്‍പാണ് നഫീസ അലി തന്റെ അര്‍ബുദ രോഗത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഒവേറിയന്‍ ക്യാന്‍സറിന്റെ മൂന്നാമത്തെ സ്റ്റേജിലാണ് രോഗം നിര്‍ണയിക്കപ്പെട്ടത്.