ഒരു കാലത്ത് ബോളിവുഡ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഹേമ മാലിനി. ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേള്‍ എന്നാണ് അറിയപ്പെട്ടിരുന്നത് ഇപ്പോഴിതാ താന്‍ ഏറെ നാള് തേടി നടന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താര റാണി. താരത്തിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
ഒരു മാസികയ്ക്ക് വേണ്ടി എടുത്ത ചിത്രമായിരുന്നു ഇത്. വര്‍ഷങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ ചിത്രം തന്റെ പക്കല്‍ എത്തിയതെന്നും ഹേമ മാലിനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഈ ഫോട്ടോയുമായുളള ആത്മബന്ധത്തെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. ഒരു തമിഴ് മാസികക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രമാണിത്. മാസികയുടെ പേര് ഹേമമാലിനി ഓര്‍ക്കുന്നില്ല. രാജ് കപൂറിനൊപ്പം കന്നി ചിത്രത്തില്‍ മുഖം കാണിക്കുന്നതിന് വളരെ മുന്‍പ് എവിഎം സ്റ്റുഡിയോയില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ഈ ചിത്രത്തില്‍, ഹേമ മാലിനി ഒരു ദേവിയായി വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം. ഫോട്ടോയെടുക്കുമ്ബോള്‍ തനിക്ക് 14 അല്ലെങ്കില്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ഹേമാമാലിനി പറയുന്നു.
റാംകമല്‍ മുഖര്‍ജി എഴുതിയ ഹേമമാലിനിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഈ ചിത്രം ഉള്‍പ്പെടുത്തണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ ആ നാളുകളില്‍ ഒന്നും ഈ ചിത്രം തന്റെ പക്കല്‍ ഇല്ലായിരുന്നുവെന്നും നടി കുറിച്ചു. നടി എന്നതിലുപരി എഴുത്തുകാരിയും നിര്‍മ്മാതാവും സംവിധായകയും കൂടിയാണിവര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഹേമ സജീവമാണ്.