ഗ്രാമീണ മേഖലകളില്‍ കരുത്തുകാട്ടി, മുസ്ലീം ഭൂരിപക്ഷമേഖലകളില്‍ വന്‍ കുതിപ്പ് നടത്തി, ബീഹാറില്‍ എന്‍ഡിഎ

0
457
NDA..
NDA..

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമേഖലകളിലും ഗ്രാമീണ മേഖലയിലും കരുത്ത്കാട്ടി ബിജെപിയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 എന്ന സംഖ്യ പിന്നിട്ട എന്‍ഡിഎ 132 സീറ്റുകളില്‍ മുന്നേറുകയാണ്. മുസ്ലീംഭൂരിപക്ഷ മേഖലകളായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്ബാരന്‍ എന്നീ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ച്ചവെച്ചിരിക്കുന്നത്. ഈ മുന്നേറ്റം മഹാസഖ്യത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Bihar,,,
Bihar,,,

ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. 73 സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറുന്നത്. കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന നിധീഷ് കുമാറിന്റെ ജെഡിയു 49 സീറ്റുകളെ നേടാനായുള്ളൂ.പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചടത്തും എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം കാഴച്ചവെയ്ക്കാനായിട്ടുണ്ട്. സാസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസ്സഫര്‍പുര്‍, പട്‌ന, ചപ്ര, കിഴക്കന്‍ ചംപാറണ്‍, സമസ്തിപുര്‍, പടിഞ്ഞാന്‍ ചംപാരണ്‍, സഹര്‍സ, ഫോര്‍ബസ് ഗഞ്ച് എന്നിവിടങ്ങളിലെ പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി നരോന്ദ്രമോദി പങ്കെടുത്തത്.

Nda-bihar
Nda-bihar

ഭാഗല്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി രോഹിത് പാണ്ഡെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അജിത് ശര്‍മ്മയേക്കാള്‍ മുന്നിലാണ്. ദര്‍ഭംഗായില്‍ 10ല്‍ 9 സീറ്റുകളും എന്‍ഡിഎ നേടി. ബിജെപി നേതാവ് സുരേഷ്‌കുമാര്‍ ശര്‍മ്മ ആണ് മുസ്സഫര്‍പുരിലും ഇതുവരെയുള്ള കണക്കുകള്‍ വെച്ച്‌ മുന്നിട്ടു നില്‍ക്കുന്നത്. പട്‌നയിലെ മിക്ക സീറ്റുകളിലും ബിജെപി ജെഡിയു സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. സഹര്‍സയിലും ബിജെപി സ്ഥാനാര്‍ഥി അലോക് രഞ്ജനാണ് മുന്നിട്ടു നില്‍ക്കുന്നത്. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം 106 സീറ്റില്‍ മുന്നേറുമ്ബോള്‍ 67 സീറ്റുകളുമായി ആര്‍ജെഡി തന്നെയാണ് മുന്നില്‍ നിന്നും നയിക്കുന്നത്. 20 സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്.