ദേവീഭാവത്തിലുള്ള ബോളിവുഡ് നടിയെ മനസ്സിലായോ ?

0
493
Hema...
Hema...

ഒരു കാലത്ത്‌ ബോളിവുഡ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഹേമ മാലിനി. ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേള്‍ എന്നാണ് അറിയപ്പെട്ടിരുന്നത് ഇപ്പോഴിതാ താന്‍ ഏറെ നാള്‍ തേടി നടന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താര റാണി. താരത്തിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Hema Malini.old
Hema Malini.old

ഒരു മാസികയ്ക്ക് വേണ്ടി എടുത്ത ചിത്രമായിരുന്നു ഇത്. വര്‍ഷങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ ചിത്രം തന്റെ പക്കല്‍ എത്തിയതെന്നും ഹേമ മാലിനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഈ ഫോട്ടോയുമായുളള ആത്മബന്ധത്തെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. ഒരു തമിഴ് മാസികക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രമാണിത്. മാസികയുടെ പേര് ഹേമമാലിനി ഓര്‍ക്കുന്നില്ല. രാജ് കപൂറിനൊപ്പം കന്നി ചിത്രത്തില്‍ മുഖം കാണിക്കുന്നതിന് വളരെ മുന്‍പ് എവിഎം സ്റ്റുഡിയോയില്‍ വച്ച്‌ പകര്‍ത്തിയ ചിത്രമാണിത്. ഈ ചിത്രത്തില്‍, ഹേമ മാലിനി ഒരു ദേവിയായി വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം. ഫോട്ടോയെടുക്കുമ്ബോള്‍ തനിക്ക് 14 അല്ലെങ്കില്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ഹേമാമാലിനി പറയുന്നു.

Hema Malini
Hema Malini

റാംകമല്‍ മുഖര്‍ജി എഴുതിയ ഹേമമാലിനിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഈ ചിത്രം ഉള്‍പ്പെടുത്തണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ ആ നാളുകളില്‍ ഒന്നും ഈ ചിത്രം തന്റെ പക്കല്‍ ഇല്ലായിരുന്നുവെന്നും നടി കുറിച്ചു. നടി എന്നതിലുപരി എഴുത്തുകാരിയും നിര്‍മ്മാതാവും സംവിധായകയും കൂടിയാണിവര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഹേമ സജീവമാണ്.