വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വളരെ മനോഹര സ്ഥലമാണ് നെല്ലിയാമ്പതി.അതുകൊണ്ട് തന്നെ നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സീതാര്‍കുണ്ട് വ്യൂ പോയന്റില്‍ അപകടം പതിയിരിക്കുന്നു. ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയില്‍ വീണ് മരണം സംഭവിച്ച സന്ദര്‍ശകരുടെ എണ്ണം വളരെയധികമാണ്. സ്വകാര്യ എസ്റ്റേറ്റിെന്റ ഭാഗമായുള്ള വനപ്രദേശത്താണ് ഈ ടൂറിസം പോയന്റ്.
അതിനാല്‍ തന്നെ ഇവിടെ ഔദ്യോഗികമായ നിരീക്ഷണ സംവിധാനമില്ല. അപകടങ്ങള്‍ നടന്നാല്‍ പുറത്തറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും. കിഴുക്കാംതൂക്കായ മലകള്‍ ഏറെയുള്ള ഇവിടെ സന്ദര്‍ശകര്‍ ഉള്ളപ്പോള്‍ തന്നെ മലയിടിച്ചില്‍ നടന്നിട്ടുണ്ട്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും സുരക്ഷ സംവിധാനങ്ങളില്ലാത്തതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. നിരവധിപേര്‍ എത്തുന്ന ഇവിടെ സുരക്ഷ സംവിധാനമേര്പ്പെടുത്തണമെന്നത് വളരെക്കാലത്തെ ആവശ്യമാണെങ്കിലും നടപ്പായിട്ടില്ല.
ലോക്ഡൗണിനുശേഷം കേരളത്തിലെ ടൂറിസം മേഖലയില്‍ ആദ്യം തുറന്നത് നെല്ലിയാമ്പതി ആയിരുന്നു.വിവിധ ജില്ലകളില്‍നിന്ന് ഇരുചക്ര വാഹനങ്ങളിലും മറ്റും നിരവധി പേരാണ് നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്. അധികവും സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെട്ടുവരുന്ന യുവാക്കള്‍. ഞായറാഴ്ച വൈകീട്ട് സീതാര്‍കുണ്ട് വ്യൂ പോയന്റില്‍നിന്നും കാല്‍തെന്നി കൊക്കയിലേക്ക് വീണ രണ്ട് യുവാക്കള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.