വിനോദസ​ഞ്ചാ​രി​ക​ളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നെ​ല്ലി​യാ​മ്പതി സീതാര്‍കുണ്ടിൽ അപകടം പതിയിരിക്കുന്നു!

0
352
Nelliyambathi
Nelliyambathi

വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വളരെ മനോഹര സ്ഥലമാണ് നെല്ലിയാമ്പതി.അതുകൊണ്ട് തന്നെ നെ​ല്ലി​യാ​മ്പതി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന സീ​താ​ര്‍​കു​ണ്ട് വ്യൂ ​പോ​യ​ന്‍​റി​ല്‍ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ല്‍ വീ​ണ് മ​ര​ണം സം​ഭ​വി​ച്ച സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം വ​ള​രെ​യ​ധി​ക​മാ​ണ്. സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റി​െന്‍റ ഭാ​ഗ​മാ​യു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഈ ​ടൂ​റി​സം പോ​യ​ന്‍​റ്.

Nelliambathi
Nelliambathi

അ​തി​നാ​ല്‍ ത​ന്നെ ഇ​വി​ടെ ഔ​ദ്യോ​ഗി​ക​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മി​ല്ല. അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നാ​ല്‍ പു​റ​ത്ത​റി​യു​ന്ന​ത് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​യി​രി​ക്കും. കി​ഴു​ക്കാം​തൂ​ക്കാ​യ മ​ല​ക​ള്‍ ഏ​റെ​യു​ള്ള ഇ​വി​ടെ സ​ന്ദ​ര്‍​ശ​ക​ര്‍ ഉ​ള്ള​പ്പോ​ള്‍ ത​ന്നെ മ​ല​യി​ടി​ച്ചി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കു​ന്നു. നി​ര​വ​ധി​പേ​ര്‍ എ​ത്തു​ന്ന ഇ​വി​ടെ സു​ര​ക്ഷ സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് വ​ള​രെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല.

Tourist Place
Tourist Place

ലോ​ക്​​ഡൗ​ണി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല​യി​ല്‍ ആ​ദ്യം തു​റ​ന്ന​ത് നെ​ല്ലി​യാ​മ്പതി ആ​യി​രു​ന്നു.വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി പേ​രാ​ണ്​ നെ​ല്ലി​യാ​മ്പതിയിലേക്ക് ​എ​ത്തു​ന്ന​ത്. അ​ധി​ക​വും സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രം ഇ​ഷ്​​ട​പ്പെ​ട്ടു​വ​രു​ന്ന യു​വാ​ക്ക​ള്‍. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ സീ​താ​ര്‍​കു​ണ്ട് വ്യൂ ​പോ​യ​ന്‍​റി​ല്‍​നി​ന്നും കാ​ല്‍​തെ​ന്നി കൊ​ക്ക​യി​ലേ​ക്ക്​ വീ​ണ ര​ണ്ട്​ യു​വാ​ക്ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണ്.