നേരം വൈകി ഉറങ്ങുന്നത് രോഗത്തിലേക്ക് വഴി തെളിക്കാം!

0
361
Good-Sleep
Good-Sleep

ഇപ്പോളത്തെ കാലത്ത് എല്ലാംവരും തിരക്കിലാണ് അതുകൊണ്ട് തന്നെ വൈകിയുറക്കം പതിവായിരിക്കും. ഇത് നി‌ങ്ങളെ രോഗി‌യാക്കാന്‍ വഴി‌യൊരുക്കും. ഓര്‍മക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചര്‍മരോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവ വലിയതോതില്‍ വര്‍ധിക്കുന്നതിന് കാരണം ഉറക്കുറവാണെന്നാണ്പഠനങ്ങള്‍ സൂചിപ്പിക്കുന്നത്​.

Sleeping
Sleeping

അനാവശ്യ ഭക്ഷണം, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം, രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ്​ ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങള്‍ക്ക്​ കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്​. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്​ ഉറക്കക്കുറവ്​. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം.

pjimage
pjimage

ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞാല്‍ അത്​ ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ (Metabolism) ബാധിക്കും. ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്​ തലച്ചോറിന്​ തുടര്‍ച്ചയായി എട്ട്​ മണിക്കൂറെങ്കിലും ഇടവിടാതുള്ള വിശ്രമം ആവശ്യമാണ്​.

sleep_759-1
sleep_759-1

കരള്‍ അതില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്നത്​ രാത്രിയാണ്​. ഉറക്കം തകരാറിലാകുമ്പോൾ  ഇവയുടെയെല്ലാം താളം തെറ്റുകയും തുടര്‍ച്ചയായ ഉറക്കപ്രശ്നങ്ങള്‍ ശരീരത്തെ രോഗങ്ങളിലേക്ക്​ നയിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, ദഹനപ്രശ്​നങ്ങള്‍, കുടലിലെ അള്‍സര്‍, അകാലവാര്‍ധക്യം, ലൈംഗികശേഷിക്കുറവ്​, അമിതകോപം തുടങ്ങിയ രോഗങ്ങളും ഉറക്കമില്ലായ്​മയുടെ പാര്‍ശ്വഫലങ്ങളാണ്​.