സൂഫിയും സുജാതയും, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്,മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങൾക്കു ശേഷം മലയാളത്തിൽ നിന്നും വീണ്ടുമൊരു ചിത്രം കൂടി ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു. സംവിധായകൻ സക്കറിയ സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യാണ് ആമസോൺ പ്രൈമിൽ പ്രദർശനത്തിനൊരുങ്ങുന്നത്.
ഒക്ടോബർ 15നാണ് റിലീസ്.പപ്പായ സിനിമാസിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഹലാല്‍ ലവ് സ്‌റ്റോറി. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, ഗ്രേസ് ആന്റ്ണി, ഷറഫൂദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുൾപ്പെടെ പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ ഉടമ്പടിയിലേർപ്പെട്ട ചിത്രങ്ങൾ തിയേറ്ററുകൾ തുറക്കാനും സജീവ റിലീസ് നടക്കാനുമുള്ള കാത്തിരിപ്പിലാണ്. മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കട ലിന്റെ സിംഹം , മമ്മൂട്ടിയുടെ ‘വൺ’ എന്നിവയാണ് അക്കൂട്ടത്തിലെ പ്രമുഖ ചിത്രങ്ങൾ. വൻകിട പ്രോജക്ടുകൾ ആരംഭിക്കാൻപോലുമാവാത്ത സ്ഥിതിയിലാണ്.