ദേശീയ കബഡിതാരത്തിന്റെ ഉപജീവന മാർഗ്ഗം മീൻവില്പനയാണ്

0
417
Kabaddi.jp
Kabaddi.jp

കുടുംബം പുലര്‍ത്താനായി പല ജോലികള്‍ ചെയ്തശേഷമാണ് പത്തോളം ദേശീയമത്സരങ്ങളില്‍ തന്റെ മികവുതെളിയിച്ച കബഡിതാരം ചെന്നിത്തല ഒരിപ്രം വടയത്ത് കിഴക്കേതില്‍ സന്ദീപ് ഭവനത്തില്‍ കൃഷ്ണമ്മ (40) ഇരുചക്രവാഹനത്തില്‍ മീന്‍വില്‍പ്പന ആരംഭിക്കുകയുണ്ടായത്.

Kabaddi.new - Copy
Kabaddi.new – Copy

എസ്.എസ്.എല്‍.സി.വരെ പഠിച്ചിട്ടുള്ള കൃഷ്ണമ്മ ചെന്നിത്തല മഹാത്മാ ഗേള്‍സ് ഹൈസ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍മുതല്‍ മികച്ച കബഡിതാരമായിരുന്നു. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്‌, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്‍പ്പെടെ നടന്ന പത്തു ദേശീയമത്സരങ്ങളില്‍ മത്സരിക്കുകയുണ്ടായി.

Kirshnamma
Kirshnamma

സബ് ജൂനിയര്‍, സീനിയര്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കൃഷ്ണമ്മ പഠനശേഷവും കേരളോത്സവം ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു നിരവധിതവണ കോച്ചായും റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.എന്നാല്‍, കബഡിയിലെ മികവുകൊണ്ട് സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ല. ഭര്‍ത്താവ് അശോകന് കാലിന്റെ എല്ലിന് തകരാറുള്ളതിനാല്‍ ജോലിചെയ്യാന്‍പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. അതുകൊണ്ട് കുടുംബം പുലര്‍ത്താന്‍വേണ്ടി കൃഷ്ണമ്മ വിവിധ ജോലികള്‍ ചെയ്തു.

മരംവെട്ടും പെരുമരക്കച്ചവടവുമൊക്കെ നടത്തിയിരുന്ന കൃഷ്ണമ്മ തെങ്ങുകയറ്റത്തൊഴിലാളിയുമാണ്. 16 വര്‍ഷം മുന്‍പ്‌ പ്രമേഹം പിടിപെട്ടതോടെ കഠിനജോലികളില്‍നിന്ന്‌ പിന്മാറുകയുണ്ടായത്. ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് തലചുറ്റിവീഴുന്നതിനാല്‍ തെങ്ങുകയറ്റം പൂര്‍ണമായും നിര്‍ത്തി.

Kabaddi
Kabaddi

വീട് പ്രളയത്തിന്‍ തകര്‍ന്നതുകാരണം ചെന്നിത്തല നവോദയ സ്കൂളിനു സമീപമുള്ള വീട്ടില്‍ സഹായിയായി നില്‍ക്കുകയായിരുന്നു. ഈ വീട്ടിലുള്ളവര്‍ ഈ മാസം വിദേശത്ത് പോകുന്നതുകാരണമാണ് മീന്‍കച്ചവടത്തിലേക്കു തിരിഞ്ഞത്. എവിടെയെങ്കിലും ഒരു ജോലിയും പ്രതീക്ഷയിലുണ്ട്.