വളരെ വില കുറവിൽ ആപ്പിളിന്‍റെ ഹോംപോഡ് മിനി പുറത്തിറക്കി

0
470
Apple-Home-Pod
Apple-Home-Pod

സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡിന്‍റെ വിലകുറഞ്ഞ മോഡല്‍ ഹോംപോഡ് മിനിയുമായി  ആപ്പിൾ.യഥാര്‍ഥ ഹോം പോഡ് മോഡലിനെക്കാള്‍ ഒതുങ്ങിയ രൂപത്തിലാണ് ആപ്പിള്‍ ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലാണ് ലഭ്യമാകുക.

Home Pod Mini
Home Pod Mini

സിരി തരംഗരൂപവും വോളിയം നിയന്ത്രണങ്ങളും കാണിക്കുന്നതിന് സ്പീക്കറിന് മുകളില്‍ ഒരു ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്. നീളമേറിയ ഡിസൈന് പകരം ഉരുണ്ട രൂപത്തിലാണ് മിനി മോഡല്‍. സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മോഡല്‍ ആണിതെന്നാണ് ആപ്പിള്‍ പറയുന്നത്.

Home Pod Mini.jp
Home Pod Mini.jp

360 ഡിഗ്രി ശബ്‌ദാനുഭവത്തിന് സ്ഥിരതയുള്ള രീതിയിലാണ് ഇതിന്‍റെ ഡിസൈന്‍ എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഹോം‌പോഡ് മിനിക്ക് ഐഫോണ്‍ ഉപയോഗിക്കാനും പുതിയ കോളോ സന്ദേശമോ അല്ലെങ്കില്‍ ഒരു ഇമെയിലോ മറ്റുള്ള കാര്യങ്ങളോ അലേര്‍ട്ട് ചെയ്യാന്‍ കഴിയും.

Home Pod Mini.j
Home Pod Mini.j

ഐഫോണുമായുള്ള ഇന്‍റഗ്രേഷന്‍ ഹോംപാഡ് മിനിയുമായി നടത്തുന്നത് വീട്ടിലെ അന്തരീക്ഷത്തിന് നല്ലതാണെന്നും ആപ്പിള്‍ പറയുന്നു. ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരേ സമയം ഹോം പോഡ് മിനിക്ക് സാധിക്കും. ആപ്പിള്‍ ഹോംപോഡ് മിനിയുടെ വില ഏകദേശം 7269 രൂപയാണ്(99 ഡോളര്‍).