യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് കോടതി ജാമ്യം നല്‍കി.

0
419
Vijay-p-nair.j.jp
Vijay-p-nair.j.jp

സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിക്കുന്ന വിഡീയോ പ്രചരിപ്പിച്ച വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. ഉപാധികളോടെ, 25,000 രൂപയുടെ ബോണ്ടില്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.ജാമ്യം ലഭിക്കാവുന്ന ദുർബലമായ വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്.

Vijay-p-nair.jp.jp
Vijay-p-nair.jp.jp

ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതില്‍ ജാമ്യമില്ലാ വകുപ്പ് നിലനില്‍ക്കില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.അതേസമയം, വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Vijay-p-nair.jp
Vijay-p-nair.jp

ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹര്‍ജിയില്‍ പറയുന്നു.