അഭിനയം നിര്‍ത്തണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു, എന്നാൽ അവിടെ നിന്നും മികച്ച നടിയിലേക്കെത്തി

0
442
Kani-Kusruthi.jp
Kani-Kusruthi.jp

സാമൂഹ്യ പ്രവർത്തകരും യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ച കനി കുസൃതി.അഭിനയിക്കാനറിയില്ലെങ്കിലും നാടക സംഘത്തിന് ഒരു പെണ്‍കുട്ടിയെ വേണമായിരുന്നു.

Kani
Kani

അങ്ങനെ വല്ലാത്ത ഗതികേടിലായ സമയത്ത് സഹായിക്കനായി പോയതാണ്’, അഭിനയത്തിലേക്കെത്തിയത് എങ്ങനെയെന്ന് ചോദിച്ചാല്‍ കനിക്ക് പറയാനുള്ള ഉത്തരം ഇതാണ്. എനിക്കിഷ്ടമുണ്ടായിട്ട് ചെയ്തതല്ല അഭിനയമെന്നും പാഷന്‍ കൊണ്ടല്ല ഇവിടെയെത്തിയതെന്നും കനി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Kani Kusruthi
Kani Kusruthi

2003ല്‍ അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് കനി സിനിമ അഭിനയം തുടങ്ങിയത്. കോക്ക്‌ടെയില്‍, ഉറുമി, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ ഒരു ശ്രദ്ധേയ വേഷം കനിയെ തേടിയെത്തിയില്ല. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങള്‍ തേടിയെത്തുമ്ബോഴും മലയാളം കനിയെ അകറ്റിനിര്‍ത്തുകയായിരുന്നു. മലയാളത്തില്‍ അവസരങ്ങള്‍ കിട്ടാത്തതിനെക്കുറിച്ച്‌ കനി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Kani Kusruthi.jp
Kani Kusruthi.jp

‘ഓഡീഷന് പങ്കെടുത്തോട്ടെ എന്ന് പലരോടും ഞാന്‍ അങ്ങോട് ചോദിക്കാറുണ്ട്. ചിലരോടൊക്കെ ചോദിക്കുമ്ബോള്‍ പറയും, വേറൊരു ഇമേജ് ആണ് കനിക്കെന്ന്. ഓഡീഷന്‍ ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല’,മുൻപ്  നല്‍കിയ അഭിമുഖത്തില്‍ കനി പറഞ്ഞതിങ്ങനെ.

Kani Kusruthi.j
Kani Kusruthi.j

നല്ല വേഷങ്ങള്‍ ലഭിക്കാനായി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് പറയുന്ന സംവിധായകര്‍ക്കെതിരെ തുറന്നടിക്കുന്ന കനിയെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. അവസരങ്ങളെക്കാള്‍ അധികം നിലപാടുകളില്‍ ഉറച്ച വ്യക്തിത്വമാണെന്ന് കനി തെളിയിച്ചത് ശക്തമായ തുറന്നുപറച്ചിലുകളിലൂടെയാണ്.