ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ച ചിപ്പ് റേഡിയേഷനെ പ്രതിരോധിക്കും, കാമധേനു ആയോഗ് ചീഫ്

0
447
Chip-New
Chip-New

ചാണകം ഉണക്കി അവ വിറകിനു പകരമായി ഉപയോഗിക്കുന്നു.  ബയോഗ്യാസിന്റെ നിർമ്മാണത്തിൽ അടിസ്ഥാന ഘടകമാണിത്. പശുത്തൊഴുത്തിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ചാണകവും മൂത്രവും പ്രത്യേക അടച്ച അറയിൽ സൂക്ഷിച്ച് അവയിൽ നിന്നും പാചകവാതകം നിർമ്മിക്കുവാൻ സാധിക്കും.

Cow
Cow

ചാണകം പല ജീവികൽക്കും പൂപ്പലുകൾക്കും ആഹാരമാണ്, ഈ സൂക്ഷ്മജീവികൾ ഇവയെ വിഘടിപ്പിച്ച് ആഹാരശൃംഖലയിലെ പുനരുപയോഗത്തിന് മണ്ണിൽ ലയിക്കുവാൻ സഹായിക്കുന്നു. എന്നാൽ ഇതാ ചാണകം ഉപയോഗിച്ച് റേഡിയേഷൻ ചിപ്പും നിർമിക്കാമെന്നു കണ്ടുപിടിച്ചിരിക്കുകയാണ്.

Kamdhenu Aayog Chif - Copy
Kamdhenu Aayog Chif – Copy

രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായി കത്തിരിയ പറയുന്നത്. റേഡിയേഷന്‍ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള കഴിവ് ചാണകത്തിനുണ്ടെന്നും ഇത് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ചാണകം കൊണ്ട് നിർമ്മിച്ച റേഡിയേഷന്‍ ചിപ്പ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുന്നതിനിടെയാണ് ചാണകത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായത്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയുന്നതിന് ഈ ചിപ്പ് സഹായകരമാകുമെന്നാണ് കത്തിരിയ അവകാശപ്പെട്ടത്.

Farm House
Farm House

ചാണകം എല്ലാവരെയും സംരക്ഷിക്കും. അത് റേഡിയേഷനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുണ്ട്. ചാണകം കൊണ്ട് നിർമ്മിച്ച വസ്തുക്കൾ വീടുകളിൽ സൂക്ഷിക്കുന്നത് ആളുകളെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കും.’ എന്നാണ് വാർത്താസമ്മേളനത്തിൽ കതിരിയ പറഞ്ഞത്. മൊബൈലിൽ ഉപയോഗിക്കുന്ന തരത്തിൽ ചാണകം കൊണ്ട് നിർമ്മിച്ച ചിപ്പും അദ്ദേഹം സമ്മേളനത്തിൽ അവതരിപ്പിച്ചു.