ശരണ്യ ആനന്ദ് വിവാഹിതയാകുന്നു, പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

0
380
Saranya-Anand.jp
Saranya-Anand.jp

ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ്.മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത്ത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്.

Saranya Anand.jp
Saranya Anand.jp

സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലും. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്.മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്.ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചു.

Saranya Anand.new
Saranya Anand.new

മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചു. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രമായ ‘ഭൂമി’യിലെ നായിക ശരണ്യയാണ്.ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധേയമായ സിനിമകളായിരുന്നു.

Saranya Anand.jp.jp
Saranya Anand.jp.jp

ഇപ്പോളിതാ നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു. മനേഷ് രാജന്‍ നായരാണ് നടിയുടെ വരന്‍. മനേഷ് ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും ഇന്‍സ്റ്റഗ്രാമില്‍ ശരണ്യ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട നടിയുടെ പ്രീ വെഡ്ഡിങ് ഫോട്ടോകള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.