25ന്റെ നിറവിൽ അഹാന കൃഷ്ണ

0
603
Ahaana-Krishna-with-Family
Ahaana-Krishna-with-Family

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്ണ. ‘ഞാൻ സ്റ്റീവ് ലോപസി’ലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തിയ അഹാന  പ്രേഷകരുടെ ഇഷ്ട്ട താരമാണ്.

Ahaana Krishna
Ahaana Krishna

1995 ഒക്ടോബര്‍ 13ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്.തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചല്‍സ് ഐ.എസ്.സി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി. 2016ല്‍ കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചിരുന്നു.

Ahaana Krishna.j
Ahaana Krishna.j

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം.

Ahaana Krishna.new

 

നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തിൽ ഒരു സിനിമാകുടുംബമായിട്ടുണ്ട്.

Ahaana Krishna.o
Ahaana Krishna.o

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.അഭിനയവും നൃത്തവും മാത്രമല്ല, അഹാന നല്ല ഗായിക കൂടിയാണ്. ‘വിസ്പേഴ്സ് ആന്റ് വിസിൽസ്’എന്ന ആൽബത്തിൽ താരം പാടി അഭിനയിച്ചിരുന്നു.