ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ചിത്രം ഡെയ്ഞ്ചറസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
399
Ram-Gopal-Varma-Film
Ram-Gopal-Varma-Film

ചലച്ചിത്രസം‌വിധായകൻ എന്നതിനേക്കാൾ ഉപരിയായി എഴുത്തുകാരൻ,ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ  രാം ഗോപാൽ വർമ്മ  പ്രശസ്തനാണ്. ഫാക്ടറി എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി അദ്ദേഹത്തിന്റേതായിയുണ്ട്.

തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സമയത്ത് പുതിയ വിപണിയും അദ്ദേഹം കണ്ടെത്തി. ആര്‍ജിവി വേള്‍ഡ്/ശ്രേയസ് ഇടി എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പേ ആന്‍റ് വാച്ച് രീതിയിലായിരുന്നു പ്രദര്‍ശനങ്ങള്‍. അതൊക്കെ വിജയങ്ങളായിരുന്നെന്നും അദ്ദേഹം അവകാശവാദമുയര്‍ത്തിയിരുന്നു.

Ram Gopal Varma
Ram Gopal Varma

ഇപ്പോളിതാ ആദ്യ ലെസ്ബിയന്‍ ചിത്രവുമായി എത്തുകയാണ് രാം ഗോപാല്‍ വര്‍മ്മ. ഡെയ്ഞ്ചറസ് എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .‘ത്രില്ലര്‍’ എന്ന രാം ഗോപാല്‍ വര്‍മ്മയുടെ കഴിഞ്ഞ ചിത്രത്തില്‍ നായികയായെത്തിയ അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തീവ്രമായ ലെസ്ബിയന്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.

കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് രാമു ചിത്രത്തെക്കുറിച്ച് പറയുന്നത്.ലെസ്ബിയന്‍ സിനിമകളായ ‘ഏക് ലഡ്കി കോ ദേഖ തോ ഐസ ലാഗ’, ‘മാര്‍ഗരിറ്റ വിത്ത് എ സ്ട്രോ’ എന്നിവ ബോളിവുഡില്‍ കണ്ടു .

Ram Gopal Varma New Movie
Ram Gopal Varma New Movie

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. ‘അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം’ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ 377-ാം വകുപ്പിന്‍റെ കാര്യം സൂചിപ്പിച്ച രാം ഗോപാല്‍ വര്‍മ്മ എല്‍ജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്‍കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ചിത്രമെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.