അഭിനയിക്കാൻ ഞങ്ങൾക്ക് അറിയില്ല ജീവിക്കാൻ മാത്രമേ അറിയൂ, ‘കെഞ്ചിര’

0
314
Kana
Kana

ഞങ്ങള്‍ക്ക് ആർക്കും അഭിനയിക്കാന്‍ അറിയില്ല.അഭിനയം പഠിച്ചിട്ടുമില്ല. ജീവിതം എന്തെന്ന് കാണിക്കുക മാത്രമാണ് ചെയ്തത്. ആ പച്ചയായ ജീവിതം വരച്ച്‌ കാട്ടിയപ്പോള്‍ അത് സംസ്ഥാന ചിലച്ചിത്ര അവാര്‍ഡിലേക്ക് പരിഗണിക്കാന്‍ പറ്റുന്ന തരത്തിലേക്ക് ഉയര്‍ന്നെന്ന് കേട്ടപ്പോള്‍ സന്തോഷം.

Manoj kana Kenjira
Manoj kana Kenjira

ഇത് പറയുന്നത് കെഞ്ചിര എന്ന സിനിമയിലൂടെ ജീവിതം വരച്ച്‌ കാട്ടിയ കെഞ്ചിരയായി അഭിനയിച്ച വിനുഷ രവിയാണ്. കെഞ്ചിരയില്‍ അഭിനയിച്ച വയനാട്ടിലെ നൂറിലേറെ ആദിവാസികളില്‍ ഏവര്‍ക്കും പറയാനുളളതും ഇത് തന്നെ. കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാന എല്ലാം പറഞ്ഞ് തന്നു. അത് പോലെ ചെയ്തു. പക്ഷെ അതൊരു മനോഹര വിരുന്നായി മാറിയെന്ന് കേട്ടപ്പോള്‍ അതിലേറെ സന്തോഷം.

Kenjira
Kenjira

വയനാട്ടിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട പണിയ വിഭാഗത്തിന്റെ കഥയുമായാണ് മനോജ് കാന അവാര്‍ഡ് തിളക്കത്തിലേക്ക് എത്തിയത്. മികച്ച രണ്ടാമത്തെ സിനിമയായി കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടു. കെഞ്ചിര എന്ന ആദിവാസി ബാലികയിലൂടെയാണ് കഥ ആരംഭിക്കുന്നത്. മാനന്തവാടിക്കടുത്തെ ദ്വാരക പത്തില്‍കുന്ന് കോളനിയിലെ രവി-ബിന്ദു ദമ്പതികളുടെ മകളായ വിനുഷ രവിയാണ് കെഞ്ചിരക്ക് ജീവന്‍ നല്‍കിയത്.

KENJIRA
KENJIRA

പുരസ്ക്കാരം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ഇൗ പത്താംതരം കാരിയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. പത്തില്‍കുന്ന്, വളളിയൂര്‍ക്കാവ്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആദിവാസികളാണ് ഇതില്‍ വേഷമിട്ടത്. ഇൗ കോളനികള്‍ക്ക് പുറമെ പയ്യമ്ബളളി മുട്ടങ്കര കോളനിയിലുമായാണ് കെഞ്ചിര ചിത്രീകരിച്ചത്. കെഞ്ചിരയുടെ ഭര്‍ത്താവായി വേഷമിട്ട കണിയാമ്ബറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ വിനു, വള്ളിയൂര്‍ക്കാവ് കോളനിയിലെ ആദിവാസി മൂപ്പനായി അഭിനയിച്ച കരുണന്‍, ചാച്ചമ്മ, മുത്തശ്ശിയായി വേഷമിട്ട എണ്‍പതുകാരി ഉൗലി എന്നിവരും നിറഞ്ഞ സന്തോഷത്തിലാണ്.

Kenjira
Kenjira

കെഞ്ചിരയായി വന്ന വിനുഷയുടെ അച്ഛന്‍ രവിയും അമ്മ ബിന്ദുവും സഹോദരി വിനീതയും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ പ്രദര്‍ശന വിഭാഗത്തിലേക്ക് കെഞ്ചിര തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിനുഷ രക്ഷിതാക്കള്‍ക്കൊപ്പം ഗോവയില്‍ പോയി അംഗീകാരങ്ങള്‍ ഏറ്റുവാങ്ങി. മന്ത്രി എ.കെ. ബാലനോടൊപ്പമിരുന്നാണ് താന്‍ അഭിനയിച്ച കെഞ്ചിര കണ്ടതെന്നും വിനുഷ പറഞ്ഞു. കെഞ്ചിരയിലൂടെ പ്രതാപ് നായര്‍ക്ക് ഛായാഗ്രഹണത്തിനും അശോകന്‍ ആലപ്പുഴക്ക് വസ്ത്രാലങ്കാരത്തിനും പുരസ്ക്കാരം ലഭിച്ചു.