വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ

0
607
Amazon-Great-Indian-Festiva
Amazon-Great-Indian-Festiva

വന്‍ ഓഫറുകളാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ നല്‍കുന്നത്.വാഷിങ് മെഷീനുകള്‍ക്ക് പുറമെ വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ സെമി ഓട്ടോമാറ്റിക് മെഷീനുകളുടെ ശ്രേണിയില്‍ മെഗാ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Amazon
Amazon

ഒക്ടോബര്‍ 17 മുതലാണ് വില്‍പ്പന തുടങ്ങുന്നത്. ഒക്ടോബര്‍ 16 മുതല്‍ തന്നെ ആമസോണിന്റെ പ്രൈം അംഗങ്ങള്‍ക്കായി വില്‍പ്പന തുടങ്ങും. വാഷിങ് മെഷീന്‍ വിഭാഗത്തില്‍ 7 കിലോ മോഡലിന് 7,299 രൂപയും 8 കിലോയ്ക്ക് 8,799 രൂപയും 9 കിലോ മോഡലിന് 9,799 രൂപയുമാണ് വില. എല്ലാ മോഡലും സെമി ഓട്ടോമാറ്റിക് പ്രീമിയം ആണ്.

Amazon Great Indian Festival
Amazon Great Indian Festival

എച്ച്‌ഡി‌എഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയ അമേരിക്കന്‍ ഉപഭോക്തൃ ഉപകരണ ബ്രാന്‍ഡായ വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ ഉല്‍പ്പന്നങ്ങളും ആമസോണില്‍ വന്‍ ഓഫറില്‍ വില്‍ക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Amazon Great Indian Festival 2020
Amazon Great Indian Festival 2020

കോവിഡ് സാഹചര്യത്തില്‍ ശുചിത്വവും സംരക്ഷണവും ആളുകളുടെ മനസ്സില്‍ വളരെ വലുതാണെന്നും അവിടെയാണ് ഉപഭോക്താവുമായി വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ നേരിട്ടുള്ള ബന്ധം കാണുന്നതെന്ന് കമ്പനിയുടെ ഇന്ത്യന്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ പല്ലവി സിങ് പറഞ്ഞു.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ വളരെ താങ്ങാവുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിൽക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.