അസുഖ ബാധിതനായ വയോധികൻ മരിച്ചെന്ന്​ കരുതി ഫ്രീസറില്‍ കിടത്തി, 20 മണിക്കൂറിന്​ ശേഷം സംഭവിച്ചതെന്ത് ?

0
476
Tamilnadu
Tamilnadu

തമിഴ്നാട്ടിൽ സേലത്തിന് സമീപമുള്ള കണ്ടമ്പട്ടിയിലാണ് സംഭവം.ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ 74കാരനെ ബന്ധുക്കള്‍ രാത്രിമുഴുവന്‍ ഫ്രീസറില്‍ കിടത്തുകയായിരുന്നു.വയോധികൻ മരിക്കാന്‍ വേണ്ടിയാണ്  ഫ്രീസറില്‍ കിടത്തിയത്  20 മണിക്കൂറോളമാണ്​ ഇയാള്‍ ഫ്രീസറില്‍ കിടന്നത്​.

74 Age Man

സേലത്തിന് സമീപമുളള . അസുഖ ബാധിതനായ ബാലസുബ്രഹ്മണ്യ കുമാര്‍ പെട്ടന്ന്​ മരിക്കകുന്നതിന്​ വേണ്ടി സഹോദരനും കുടുംബവും ​അദ്ദേഹത്തെ ഫ്രീസറില്‍ കിടത്തുകയായിരുന്നു. ഫ്രീസര്‍ എത്തിച്ചു നല്‍കിയ ഏജന്‍സിക്കാരാണ്​ ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്​. ഇദ്ദേഹത്തി​െന്‍റ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Hospital
Hospital

ഇളയ സഹോദരന്‍ ശരവണന്‍െറ കൂടെയാണ് ബാലസുബ്രഹ്മണ്യം താമസിച്ചിരുന്നത്. അസുഖ ബാധിതനായി കിടപ്പിലായ ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ നിന്നും മടക്കിയതോടെ​ പെട്ടന്ന്​ മരണം സംഭവിക്കാന്‍ സഹോദരന്‍ ഫ്രീസര്‍ വാടകക്കെടുത്ത്​ അതില്‍ കിടത്തുകയായിരുന്നു.

Age Man
Age Man

തിങ്കളാഴ്ച ഫ്രീസര്‍ ബോക്‌സ് കമ്ബനിയിലേക്ക് വിളിച്ച്‌ ഒരു ഫ്രീസര്‍ വേണമെന്ന് ശരവണന്‍ ആവശ്യപ്പെട്ടു. ബാലസുബ്രഹ്മണ്യത്തിന്‍െറ മൃതദേഹം സൂക്ഷിക്കാനെന്ന് പറഞ്ഞാണ് ഫ്രീസര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച്‌ വൈകീട്ട് നാലുമണിയോടെ ഫ്രീസര്‍ എത്തിച്ചുനല്‍കി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെ വാങ്ങാന്‍ എത്തിയ ജീവനക്കാര്‍ അതിനകത്തുള്ളയാള്‍ അനങ്ങുന്നത്​ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Human
Human

സഹോദരന്‍ മരിച്ചെന്ന ധാരണയില്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന്​ ശരവണനും കുടുംബാംഗങ്ങളും മൊഴി നല്‍കി. എന്നാല്‍ ഇവര്‍ മരണം ഉറപ്പാക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയോ ആരോഗ്യവിദഗ്ധരെ വീട്ടില്‍ വിളിച്ചുവരുത്തുയോ ചെയ്​തിട്ടില്ല. ബാലസുബ്രഹ്മണ്യ കുമാറിന്‍െറ ബന്ധുക്കള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.