വിധവകൾ മാത്രമുള്ള ഒരു ഗ്രാമം, അവിടെ പുരുഷന്മാര്‍ മരണപ്പെടുന്നത് വളരെ വിചിത്രമായി!

0
397
woman...

വിധവകൾ മാത്രമുള്ള ഒരു ഗ്രാമമുണ്ട്  പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തരിശായി കിടക്കുന്ന സമതലങ്ങള്‍ക്കപ്പുറത്താണ് ഖല-ഇ-ബിവാഹ എന്നറിയപ്പെടുന്ന ഈ ഗ്രാമം ഉള്ളത്. പേരു പോലെ തന്നെ ഈ ഗ്രാമത്തിലെ മിക്ക സ്ത്രീകളും വിധവകളാണ്. ഇവിടുത്തെ പുരുഷന്മാര്‍ മരണപ്പെടുന്നതിന് പിന്നിലും വലിയ ഒരു കാരണമുണ്ട്. അയല്‍രാജ്യമായ ഇറാനിലേക്ക് കറുപ്പ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവിടുത്തെ മിക്ക പുരുഷന്മാരും കൊല്ലപ്പെട്ടത്.

2018 -ലെ കണക്കനുസരിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തെ ഏറ്റവും ലാഭകരമായ നാണ്യവിളയാണ് പോപ്പി. ഓപിയം, ഹെറോയിന്‍, മെത്താംഫെറ്റാമൈനുകള്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഇറാനിലേക്ക് കടത്താന്‍ സമ്മതിക്കുന്നവര്‍ക്ക് ഒരു യാത്രയ്ക്ക് 300 ഡോളറോ അതിലധികമോ ലഭിക്കും. നിത്യവൃത്തി കഴിയാന്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ തുകയാണ്.

gramam
gramam

ഈ പ്രദേശം വളരെ ദരിദ്രമാണ്. ഇവിടെ ജോലി അന്വേഷിക്കുന്ന പുരുഷന്മാര്‍ക്ക് രണ്ട് മാര്‍ഗ്ഗങ്ങളേ മുന്നിലുള്ളൂ. ഒന്നുകില്‍ മയക്കു മരുന്ന് കടത്തുക അല്ലെങ്കില്‍ താലിബാനില്‍ ചേരുക”-ജില്ലാ ഗവര്‍ണര്‍ മുഹമ്മദ് അലി ഫഖിരിയാര്‍ പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നതിനും,ഗോതമ്പ്, അരി, പയര്‍ എന്നിവ കൃഷി ചെയ്യുന്നതിനും ആളുകളെ സഹായിക്കാന്‍ പദ്ധതികള്‍ കൊണ്ടു വരാന്‍ ശ്രമിച്ച്‌ താന്‍ പരാജയപ്പെട്ടുവെന്നും ഫഖിരിയാര്‍ പറഞ്ഞു.

കമ്പിളി വ്യാപാരത്തില്‍ നിന്നുള്ള വരുമാനവും, ബന്ധുക്കളില്‍ നിന്നും, സഹായ ഗ്രൂപ്പുകളില്‍ നിന്നുമുള്ള സംഭാവനകളും മാത്രമാണ് ഇവിടെയുള്ള വിധവകളുടെ ഏക ആശ്രയം. ചില കുട്ടികള്‍ അടുത്തുള്ള മദ്രസയില്‍ പഠിക്കുന്നുണ്ട്. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കുടിലുകളാണ്. ഇവിടെ വൈദ്യുതിയോ, വെള്ളമോ ഒന്നുമില്ല. അവര്‍ ശേഖരിക്കുന്ന ഉണങ്ങിയ വിറകോ, ചുള്ളികമ്പോ മാത്രമാണ് രാത്രിയില്‍ തണുപ്പിനെ അകറ്റാനുള്ള ഏക വഴി.

afghan-widows
afghan-widows

ചിലര്‍ക്ക് ചെറിയ സോളാര്‍ പാനലുകള്‍ വഴി രാത്രിയില്‍ ഒരു വിളക്ക് കത്തിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നു. അടുത്ത കാലം വരെ ഈ ഗ്രാമത്തില്‍ 80 വിധവകളും അവരുടെ കുടുംബങ്ങളുമുണ്ടായിരുന്നുവെന്ന് ജില്ലാ കൗണ്‍സിലിന്റെ വികസന ഡയറക്ടര്‍ മുഹമ്മദ് സമന്‍ ഷാക്കിബ് പറഞ്ഞു. ഇന്ന് അത് വെറും 30 പേരായി ചുരുങ്ങിയിരിക്കുന്നു.