ഫോട്ടോഷൂട്ടിൽ തിളങ്ങി നടി നിമിഷ സജയനും ദിവ്യ പ്രഭയും

0
310

നടിമാരായ ദിവ്യ പ്രഭയും നിമിഷ സജയനും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഷജീർ ബഷീർ എടുത്ത ചിത്രങ്ങളിൽ വേറിട്ട ലുക്കുകളിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടിമാർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നായാട്ട് ആണ് നിമിഷയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം. കൈനിറയെ ചിത്രങ്ങളാണ് നിമിഷയുടേതായി റിലീസിനൊരുങ്ങുന്നത്. അഭിപ്രായങ്ങൾ മുഖംനോക്കാതെ തുറന്നു പറയുന്ന വ്യക്തിത്വമാണ് നിമിഷയുടെത്. താരത്തിന്റെ പുതിയ ചിത്രം താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കു വെക്കുകയുണ്ടായി. സിനിമാമേഖലയിൽ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെപ്പറ്റിയും താൻ എന്തുകൊണ്ടാണ് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് എന്നതിനെപ്പറ്റിയും താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യപ്രഭ.ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ജിൻസി എന്ന കഥാപാത്രം താരത്തെ ഏറെ ശ്രദ്ധേയയാക്കി. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ താരം തിളങ്ങി. ഇതോടൊപ്പംതന്നെ ടിവി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. ഫഹദ് ഫാസിൽ ചിത്രം മാലിക്കിലും പ്രധാനവേഷത്തിൽ ദിവ്യ പ്രഭ പ്രത്യക്ഷപ്പെടുന്നുണ്ട്.