നിമിഷയും ലെനയും ഒന്നിക്കുന്ന ആദില്‍ ഹുസൈന്‍ ചിത്രം വരുന്നു

0
443
Foot-Prints-On-Water.jp
Foot-Prints-On-Water.jp

ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കെത്തിയ ലെനയും.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം ആദില്‍ ഹുസൈന്‍ സംവിധാനം ചെയ്യുന്നു.

Foot Prints On Water
Foot Prints On Water

ബോളിവുഡ് താരം ആദില്‍ ഹുസൈനും ബ്രിട്ടീഷ് താരം അന്റോണിയോ അകീലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’. ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടി നിമിഷ സജയനും ലെനയും പ്രധാന വേഷത്തില്‍ എത്താനൊരുങ്ങുന്നു. നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Foot Prints On Water.new
Foot Prints On Water.new

അനധികൃതമായി യു.കെയില്‍ കുടിയേറി കാണാതായ മകളെ തേടുന്ന പിതാവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും യു.കെയില്‍ എത്തിയവരുടെ ജീവിതവും ചിത്രം പറയുകയാണ്. ആദില്‍ ഹുസൈന്റെ മകളായി നിമിഷയും രണ്ടാം ഭാര്യ ആയി ലെനയും വേഷമിടും എന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.