മൂന്ന് വയസുള്ളപ്പോള്‍ എന്നെ ഒരാൾ പീഡിപ്പിച്ചു, തുറന്നു പറഞ്ഞു ബോളിവുഡ് നടി

0
292
Fathima-Sana-Shaikh.image.n
Fathima-Sana-Shaikh.image.n

1997ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ആദ്യ ചിത്രംത്തിലൂടെ അഭിനയലോകത്തേക്കെത്തിയ ഫാത്തിമ സന ഷെയ്ഖ്.ദംഗല്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ ജനശ്രദ്ധ നേടി.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Fathima Sana Shaikh
Fathima Sana Shaikh

താരത്തിന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നു. മൂന്ന് വയസുള്ളപ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച്‌ പറയുന്നതിനിടെയാണ് ചെറിയ പ്രായത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞത്.ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ താന്‍ കണ്ടിട്ടുണ്ട്. സിനിമ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നിലനില്‍ക്കുന്നത്. നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇവിടെയുണ്ട്.

Fathima Sana Shaikh.Photo
Fathima Sana Shaikh.Photo

അഞ്ച് വയസുള്ളപ്പോഴാണ് താന്‍ പിഡീപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ ഫാത്തിമ സന, അത് തിരുത്തി മൂന്ന് വയസുള്ളപ്പോഴാണ് ലൈംഗികാതിക്രമത്തിനിരയായതെന്ന് വ്യക്തമാക്കി. ലിംഗവിവേചനം സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കും. സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം വിവേചനത്തിനെതിരെ പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.

Fathima Sana Shaikh...
Fathima Sana Shaikh…

സിനിമയിലേക്ക് എത്തുന്നതിന് മുന്‍പുണ്ടായ അനുഭവത്തെ കുറിച്ചും ഫാത്തിമ മനസ് തുറന്നു. കാണാന്‍ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാല്‍ സിനിമ നടിയാവാന്‍ സാധ്യതയില്ലെന്ന് ചിലര്‍ പറഞ്ഞതായി ഫാത്തിമ സന തുറന്നു പറഞ്ഞു