എയർ ഇന്ത്യാ വണ്‍ വിമാനം യുഎസിന്റെ എയർഫോഴ്സ് വണ്ണിനെ കടത്തിവെട്ടും

0
455
Air-india-one 777
Air-india-one 777

പ്രധാന മന്ത്രി,രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി,  എന്നിവരുടെ വിമാനയാത്രകള്‍ക്കായുള്ള എയര്‍ ഇന്ത്യ വണ്‍ വിമാനം ഡല്‍ഹിയിലെത്തി.1350 കോടി രൂപ (19 കോടി ഡോളര്‍)ആണ് വില. എയര്‍ഫോഴ്‌സ്‌ വണ്ണിലേതുപോലെ മിസൈല്‍ പ്രതിരോധ സംവിധാനവുമുണ്ട്.

Air-india-one
Air-india-one

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്‌സ്‌ വണ്ണിന് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ബോയിങ്‌ കമ്പനി എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിരിക്കുന്നത്‌.വിവിഐപി ദൗത്യത്തിനായി വാങ്ങുന്ന പുതിയ ബോയിങ്‌ 777 വിമാനങ്ങളില്‍ ആദ്യത്തേതാണ്‌ രാജ്യതലസ്ഥാനത്തെത്തിയത്.

boeing-777-new
boeing-777-new

അമേരിക്കയിലെ ടെക്‌സാസില്‍നിന്ന്‌ ഇന്നലെ വൈകിട്ടോടെയാണ്‌ വിമാനം ഡല്‍ഹിയില്‍ എത്തിയത്‌. വിമാനത്തിന്റെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസിനാണ്‌. അടുത്ത വര്‍ഷം ജൂലൈ മുതലാകും എയര്‍ ഇന്ത്യ വണ്‍ ഔദ്യോഗിക ദൗത്യം തുടങ്ങുക. ഇതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍നിന്ന്‌ വ്യോമസേനാ പൈലറ്റുമാര്‍ ഏറ്റെടുക്കും.

 Air India One
Air India One

ബോയിങ് 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക്‌ വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. അമേരിക്കയുടെ സഹകരണത്തോടെയാണ്‌ എയര്‍ ഇന്ത്യ വണ്ണിന്റെ ആധുനികവത്‌കരണം.