ശരീരത്ത് അനുവാദമില്ലാതെ ‌സ്പർശിച്ച വ്യക്തിയോട് ശക്തമായി പ്രതികരിച്ച ഒരു നടി

0
617
Meera-Vasudev.New-
Meera-Vasudev.New-
ബോളിവുഡ്, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും  മലയാളസിനിമയിലാണ് മീര വാസുദേവ് ഏറ്റവുമധികം  അഭിനയിച്ചിരിക്കുന്നത്.തന്മാത്രയിൽ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്.താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്.
Meera Vasudev Actress
Meera Vasudev Actress
കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പര സംപ്രേക്ഷണം ആരംഭിച്ചിട്ട് ദിവസങ്ങൾ കുറച്ചായിട്ടുള്ളൂവെങ്കിലും മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വെളിപ്പെടുത്തലാണ് വീണ്ടും വൈറലാകുന്നത്.
meera-vasudev
meera-vasudev

എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാൻ വേദനിപ്പിക്കുന്നു എന്നോർത്താണ് ഞാൻ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു. അയാൾ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.

Meera Vasudev
Meera Vasudev

ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാർട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വച്ചു എന്റെ തോളിൽ കൈയിട്ടു പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന്. എട്ടു വർഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കിൽ ആളുകളെ വിളിച്ചു കൂട്ടും. അവർ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവിൽ ഞാനത് അമ്മയോട് പറഞ്ഞു.

Meera Vasudev.new photo
Meera Vasudev.new photo

വ്യക്തിജീവിതത്തിൽ ഉണ്ടായ പരാജയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. രണ്ട്‌ വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തിജീവിതത്തിൽ ഉണ്ടായ പരാജയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. രണ്ട്‌ വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീര തുറന്ന്  പറഞ്ഞു.