വര്‍ഷങ്ങളായി വിവാഹം മുടക്കുന്നയാളുടെ കട അയ്യപ്പൻ കോശി സിനിമാ സ്റ്റൈലിൽ പൊളിച്ചുമാറ്റി യുവാവ്

0
347
JCB.jp
JCB.jp

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത്‌ ഇന്നലെ രാവിലെയാണ് സംഭവം.തുടര്‍ച്ചയായി കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവ് അയല്‍വാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഇടിച്ച്‌ നിരത്തി, ഊമലയില്‍ കച്ചവടംനടത്തുന്ന പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തു തരിപ്പണമാക്കിയത്.

Shop
Shop

വര്‍ഷങ്ങളായി തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സോജി ഇതു നിഷേധിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സോജി കടയടച്ച്‌ പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.