ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം .

0
507
rajesh-crime
rajesh-crime

പത്തനംതിട്ടയിൽ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വൻദുരന്തമാണ് ഒഴിവായത്.

love fb
love 

പത്തനംതിട്ട നന്നുവക്കാട്‌ വൈക്കത്ത്‌ പുത്തന്‍ വീട്ടില്‍ രാജേഷ്‌ ജയൻ(28) ആണ്‌ പിടിയിലായത്‌. വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ്‌ സംഭവം.മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ രാജേഷ്‌, മാതാപിതാക്കള്‍ക്കൊപ്പം പുറത്തേക്കുവന്ന 22കാരിയായ പ്രമാടം സ്വദേശിനിയുടെ ശരീരത്തിലേക്ക്‌ കുപ്പിയിലെ പെട്രോള്‍ ഒഴിച്ചു.

rajesh
rajesh

കൈയിലിരുന്ന ലൈറ്റര്‍ കത്തിച്ചു തീ കൊളുത്താനുള്ള ശ്രമം പെണ്‍കുട്ടിയുടെ പിതാവ്‌ പരാജയപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്നു കോന്നി പൊലീസിനെ വിളിച്ച്‌ പ്രതിയെ കൈമാറുകയായിരുന്നു.