മൊഴിമാറ്റിയത് സിദ്ദിഖ് ആയിരിക്കാം, പക്ഷെ ഭാമ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു ?

0
458
cinma
cinma

സിനിമാ രംഗത്തെ  ഏറെ  ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കിടെ സിനിമാ താരങ്ങളായ സിദ്ദിഖ്ക്കും  ഭാമയും കേസിൽ കൂറുമാറിയത്തിൻറെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി രേവതി. റിമ കല്ലിങ്കലും ഫെയ്സ്ബുക്കിലൂടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു.

revathy
revathy

സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചതല്ലെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു.  സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോൾ ചിലർ പിന്നോട്ട് മാറുകയാണ്. ആ സൗഹൃദത്തിൻറെയും ഒരുമിച്ച് ജോലിയെടുത്തതിന്റെയും ഓർമ്മയില്ല.

bama-siddique-
bama-siddique-

ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. അവരിൽ അതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് മൊഴിമാറ്റി പറഞ്ഞത് എന്ന് മനസ്സിലാക്കാനാകും.

revathy
revathy

എന്നാൽ ഭാമയോ? ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞിരിക്കുകയാണ്. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും ആ നടി ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്.