ബലാത്സംഗo ചെയ്താൽ ലിംഗം ഛേദിക്കും, പുതിയ നിയമവുമായി നൈജീരിയൻ സ്റ്റേറ്റ്

0
443
africa-issue
africa-issue

കൊറോണ ബാധയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയിൽ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ തന്നെ നൽകാൻ നിയമം പാസാക്കിയത്. നൈജീരിയ യിലെ കഡുന സ്റ്റേറ്റാണ് ബലാത്സംഗoക്കേസിൽ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള നിയമം പാസാക്കിയത്.

14വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും നൽകും. കുട്ടികൾക്കെതിരായിയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ ശിക്ഷ ആവശ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവർണർ നാസിർ അഹമ്മദ് എൽ റുഫായി പറഞ്ഞു.

rape woman
rape woman

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ബലാത്സംഗത്തിനെതിരായ ഏറ്റവും കർശനമായ നിയമമാണ് കടുന സംസ്ഥാനത്തിന്റെ പുതിയ നിയമം.

rape
rape

 

14 വയസിന് മുകളിലുള്ള ഒരാളെ ബലാത്സംഗം ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് സംസ്ഥാനത്തിന്റെ പുതുതായി ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രായപൂർത്തിയായ ഒരാളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.

africa
africa