ശബരിമല വിശ്വാസത്തെയും വിശ്വാസികളെയും അപമാനിച്ച രഹനഫാത്തിമ ക്രിമിനല്‍ സംഘ൦ രൂപീകരിക്കാൻ ശ്രമം നടത്തുന്നു

0
455
Rehana-Fathiima
Rehana-Fathiima

പുണ്യ പരിപാവനമായി നിലകൊള്ളുന്ന ശബരിമലയെയും,ആചാര അനുഷ്‌ടാനങ്ങളേയും,അയ്യപ്പ വിശ്വാസ സമൂഹത്തെയും കളിയാക്കികൊണ്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കോടതി ശിക്ഷ. അടുത്ത മൂന്നു ആഴ്ചയില്‍ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഒരു തവണ വീതവും ഒപ്പുവെയ്ക്കാന്‍ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടത്.

കൂടാതെ അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസില്‍ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് അഡ്വ. ബി. രാധാകൃഷ്ണ മേനോനാണ് രഹ്നക്കെതിരേ ഹര്‍ജി നല്‍കിയത്. കൂടാതെ, യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയും പരാതി.എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് പരാതി നല്‍കിയത്.

Rahana Fathima
Rahana Fathima

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയില്‍ ഈ വീഡിയോ എല്ലാം ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു വിലക്കി.

എന്നാലിപ്പോള്‍ രഹന ഫാത്തിമയുടെ ക്രിമിനല്‍ മുഖമാണ് സുഹൃത്ത് ദിയാ സന പുറം ലോകത്തിന് കാണിച്ചുകൊടുത്തിരിയ്ക്കുന്നത്. രെഹ്നഫാത്തിമ, ഭര്‍ത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധര്‍ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെയുള്ള പ്രധാന പരാതി സാമൂഹിക പ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാന്‍സ്ജെന്ററും സര്‍ക്കാര്‍ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്.

Rehana,,,
Rehana,,,

അയാള്‍ക്ക് വേണ്ടി സുപ്രീം കോടതിവരെ കേസുകള്‍ നടത്താമെന്ന വാഗ്ദാനം നല്‍കി രെഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു എന്നുള്ള വോയിസ് ഫയലുകള്‍ അടക്കമാണ് പരാതി രെജിസ്റ്റര്‍ ചെയ്തതെന്ന് ദിയാസന പറഞ്ഞു.രെഹ്ന ഫാത്തിമ നേരിട്ട് പണം നിര്‍ബന്ധിച്ചു ചോദിച്ചു വാങ്ങി എന്നുകേട്ടപ്പോള്‍ എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല.

അത്തരം ഒരു ഗൂഢസംഘത്തില്‍ പ്രധാന കണ്ണിതന്നെയായിരുന്നു പഴയ സുഹൃത്ത് എന്നു മനസിലാക്കിയതില്‍ ഞെട്ടലുണ്ട്. ലോണെടുത്താണ് ഇവരുടെ ചൂഷണത്തിന് ഇരയായ വ്യക്തി പണംനല്‍കിയത്. സംഘടന ഉണ്ടാക്കിയതിന് ശേഷം മനോജ് കെ ശ്രീധര്‍ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് തുക കൈകാര്യം ചെയ്യുകയുണ്ടായി. രെഹ്ന ഫാത്തിമയും സ്വന്തം ഐഡിയിലൂടെ പണപ്പിരിവ് നടത്തുകയുണ്ടായി.

rehna-fathima
rehna-fathima

യാതൊരുവിധ രസീതോ രേഖകളോ നല്‍കാതെ മാറിമാറിവന്ന ട്രഷറര്‍മാരെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് മനോജ് കെ ശ്രീധര്‍ സ്വന്തം അക്കൗണ്ടിലൂടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും വെളിപ്പെടുത്തല്‍.DACD എന്ന സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് ഒരു ക്രിമിനല്‍ സംഘത്തെ വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കാനായി നിയമനടപടികളുമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ദിയ വ്യക്തമാക്കി.