തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷനിൽ മോദി മാജിക് ഉണ്ടാകും, സുരേഷ് ഗോപി എം.പി

0
414
Thiruvananthapuram,,,,
Thiruvananthapuram,,,,

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിൽ വലിയ രീതിയിൽ തന്നെ മോദി മാജിക് സംഭവിക്കുമെന്ന് സുരേഷ് ഗോപി എംപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നും പൂജപ്പുര വാര്‍ഡ് തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു സുരേഷ് ഗോപി പറഞ്ഞു.

India-Modi-BJP-politics
India-Modi-BJP-politics

അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആഹ്വാനം ചെയ്യണം. അഴിമതി രഹിത ഭരണമാണ് എന്‍ഡിഎയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ടുമാത്രമാണ്.

എംപിമാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് മുന്‍ മേയര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അതിനെതിരെ രംഗത്തുവന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.പൂജപ്പുര ഏരിയ പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

Thiruvanthapuram..
Thiruvanthapuram..

പൂജപ്പുര വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ.വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, മുന്‍ കൗണ്‍സിലര്‍ ഡോ.വിജയലക്ഷ്മി, ബിജെപി നേമം മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.