ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ടീസര്‍ റിലീസ് തീയതി പുറത്തുവിട്ടു, പ്രതീക്ഷയോടെ ആരാധകര്‍

0
486
KGF2.Jan8
KGF2.Jan8

സിനിമാപ്രേക്ഷകർ  ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രംമാണ്  ‘കെ.ജി.എഫ്’രണ്ടാം ഭാഗം. കന്നഡയില്‍നിന്നും ഇന്ത്യയൊട്ടാകേ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫ് ആരാധകര്‍ക്ക് ആശ്വാസമായി ചിത്രത്തിന്റെ ടീസര്‍ തീയതി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ജനുവരി 8 നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നത്.ഹിറ്റ്‌മേക്കര്‍ നിര്‍മ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Adeera
Adeera

യഷിനും സഞ്ജയ് ദത്തിനുമൊപ്പം വന്‍ താരനിരയാണ് കെജിഎഫ്2 ല്‍ എത്തുന്നത്. ബോളിവുഡ് താരം രവീണ ടണ്ടണ്‍ , ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, സോനു ഗൗഡ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുന്‍പ് തന്നെ ചിത്രത്തിന്റെ 90% ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്നു. ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷമാണ് നടന്‍ സഞ്ജയ് ദത്ത് ചിത്രത്തിന്റെ ബാക്കി ഭാഗം പൂര്‍ത്തിയാക്കിയത്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

Yash
Yash

ഡിസംബര്‍ 21 ന് കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ചിത്രത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയെ കുറിച്ചുള്ള പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കവെയാണ് നിര്‍ണ്ണായക വിവരം വെളിപ്പെടുത്തി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

KGF2
KGF2

ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു