ലോക്ക്ഡൗണിനു ശേഷമുള്ള തൊഴിലില്ലായ്മ കണക്ക് പുറത്തുവിടാതെ കേന്ദ്രം

0
363
Unemployment-Rate-CTUnemployment-Rate-CT
Unemployment-Rate-CT

കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്കിന്റെ  ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.2018-2019 വര്‍ഷത്തെ കണക്കുകളേ ഇപ്പോള്‍ ലഭ്യമുള്ളൂ എന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മറുപടി. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ 28 ശതമാനം വരെ ഉയര്‍ന്നു എന്ന വിലയിരുത്തലിനിടെയാണ് കണക്കുകള്‍ മൂടിവയ്ക്കാനുള്ള കേന്ദ്ര ശ്രമം.

Unemployment Rate W
Unemployment Rate W

അതേസമയം,യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ തൊഴില്‍ നഷ്ടം നാലിരട്ടി കൂടുതലാണ്. യുഎസില്‍ മൂന്നു കോടി പേര്‍ക്കാണ് ലോക്ക്ഡൗണിന്റെ ആദ്യത്തെ ആറാഴ്ചയില്‍ തൊഴില്‍ നഷ്ടമായത്.

Unemployment Rate new
Unemployment Rate new

കൊറോണ വൈറസനെ തുടർന്ന് രാജ്യത്ത് മാർച്ച് 24 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രാജ്യം മുഴുവനും ലോക്ക് ഡൗണിൽ അടച്ചുപൂട്ടിയതോടെ മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി ചുരുങ്ങുമെന്നും ലോക്ക് ഡൗൺ അസംഘടിത മേഖലയിലെയും തൊഴിലവസരങ്ങളെയും സാരമായി ബാധിക്കുമെന്നും വിദഗ്ധർ പ്രവചിക്കുന്നു.

Unemployment Rate VV
Unemployment Rate VV

നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള പലായനമായിരുന്നു ഈ ലോക്ക്ഡൗണ്‍ കാലത്തെ പ്രധാന കാഴ്ച. ദേശീയ തൊഴിലുറപ്പാക്കല്‍ പദ്ധതിക്ക് നല്‍കിയ അധിക തുക തുടക്കത്തില്‍ ഗ്രാമങ്ങളില്‍ ഇവരെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചു. എന്നാല്‍ ആ സഹായവും ഇടിയുന്നതോടെ തിരിച്ചെത്തുന്നവര്‍ക്ക് നഗരങ്ങളില്‍ തൊഴിലുണ്ടോ? ഇല്ലെന്നാണ് അനുഭവം. എന്നാല്‍ ഇതറിയാന്‍ ആധികാരികമായ ഒരു കണക്കും സര്‍ക്കാരിന്‍റെ പക്കലില്ല.