പ്രണയം നടിച്ച് മോഷണം, പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്

0
399
Ashik.new
Ashik.new

പാലക്കാട് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു പറഞ്ഞാണ്  കൊച്ചിയിൽ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയിൽ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാർഡുകൾ, രണ്ട് പവൻ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.

crime

ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് തൊടുപുഴ കമ്പകല്ല് കമ്പക്കാലിൽ വീട്ടിൽ അഷീക് നാസർ അറസ്റ്റിലായത്. കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നിർദേശത്തിലായിരുന്നു അന്വേഷണം.ചില കൂട്ടുകാരെ കൂട്ടി മറൈൻ ഡ്രൈവിൽ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു.

Ashik

ഫോർട്ട്കൊച്ചി സിഐ മനുരാജ്, എസ്ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ചുമതല ഏറ്റശേഷം കൊച്ചി സിറ്റി പരിധിയിൽ റിപ്പോർട്ട് ചെയ്ത 98% പീഡന കേസുകളിലും പ്രതികളെ പിടികൂടാൻ സാധിച്ചതായി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു.