ദീപാവലി സമ്മാനമായി 400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും നല്‍കി ചിമ്പു

0
353

ഈശ്വരന്‍ സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനമായി നല്‍കി ചിമ്പു. 400 സഹപ്രവര്‍ത്തകര്‍ക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നല്‍കിയത്. തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ചിമ്പു ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവും നല്‍കി.  കൂടാതെ 200ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി. സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു.

സുശീന്ദ്രനാണ് ഈശ്വരൻ സംവിധാനം ചെയ്യുന്നത്. നിധി അഗർവാളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിമ്പുവിന്റെ 46ാം സിനിമയാണിത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ട് ദിന്‍ഡിഗലില്‍ ആരംഭിച്ചത്. തമനാണ് സിനിമയിലെ ഗാനങ്ങളൊരുക്കുന്നത്.ശരീരിക മേക്കോവറും ജീവിതശൈലി മാറ്റവും സിംബു അടുത്തിടെ ആരാധകരെ ആശ്ചര്യപ്പെടുത്തി. കഠിനമായ വ്യായാമമുറകളും പോഷകാഹാരവും കർശനമായി പാലിച്ചുകൊണ്ട് അദ്ദേഹം 30 കിലോയോളമാണ് ഈ സിനിമയ്ക്കായി കുറച്ചത്. എം‌ഡി‌എം ഷാർ‌ഫുഡനുമായി സഹകരിച്ച് കെ‌വി ദുരൈയുടെ ഡി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്, പൊങ്കൽ 2021 ലാണു ചിത്രം പ്രദർശനത്തിനു എത്തുന്നത്.