സ്വന്തം മകളെ ബലാത്സംഗം ചെയ്തവനോട് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു

0
391
Rape-Woman
Rape-Woman

ഉത്തര്‍പ്രദേശിലേ ദിയോരിയ ജില്ലയിലാണ് സംഭവം.മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവും കൂട്ടരും ചേര്‍ന്ന് തല്ലിക്കൊന്നു.വ്യാഴാഴ്ച പരിസര വാസിയായ യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മകള്‍ അച്ഛനോട് പറഞ്ഞതിന് പിന്നാലെ യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തു.

UP
UP

ഇതിന് പിന്നാലെ യുവാവ് തന്റെ സുഹത്തുക്കളെ വിളിച്ചുവരുത്തുകയും പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വടികള്‍ കൊണ്ട് തല്ലി അവശനാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടുപേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.