അനുദിനം യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും പുതിയ സര്‍വീസുകളില്ല, റെയില്‍വേയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം

0
447
Railway,,,
Railway,,,

കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍  ടെയിന്‍ സര്‍വീസുകൾ പുനരാരംഭിച്ചിരുന്നു.യാത്രക്കാരുടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടും നിര്‍ത്തലാക്കിയ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറാവുന്നില്ല എന്ന് പരാതി.കഴിഞ്ഞ ഒരു മാസമായി റെയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനാവാണ് ഉണ്ടായിട്ടുള്ളതെങ്കിലും സര്‍വീസുകള്‍ കൂട്ടാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്രമായി പാലിക്കാന്‍ ജനം തയ്യാറാകത്തതാണ് സര്‍വീസുകളും പുനരാരംഭിക്കാന്‍ തടസമാകുന്നതെന്ന് റെയില്‍വേ അധികൃതരും പറയുന്നു. സാമൂഹ്യ അകലം പാലിച്ച്‌ ട്രെയിനുള്ളിലും പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ടിക്കറ്റ് ബുക്കിംഗ് പൂര്‍ണമായും ഓണ്‍ലൈന്‍ ആയിട്ടാണ്.

Railway.new
Railway.new

രോഗവ്യാപനത്തിന് സാധ്യത നിലനിര്‍ത്തിയുള്ള ട്രെയിന്‍ യാത്ര വേണ്ട എന്ന നിലപാടിലാണ് റെയില്‍വേ. എന്നാല്‍. സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ആയ ട്രെയിന്‍ സര്‍വീസിന് ആശ്രയിക്കാന്‍ ആണ് പലര്‍ക്കും താല്പര്യം.വേണാട്, ജനശതാബ്ദി എന്നിവയാണ് സംസ്ഥാനത്തിന് അകത്തുള്ള യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഇപ്പോഴത്തെ സര്‍വീസുകള്‍. സ്ഥിരയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും പാസഞ്ചര്‍, മെമു സര്‍വ്വീസ് ആരംഭിക്കാത്ത റെയില്‍വേയുടെ നടപടിക്കെതിരെ യാത്രക്കാര്‍ക്ക് വലിയ പ്രതിഷേധമുണ്ട്.

Railway
Railway

ബഹുദൂരട്രെയിനുകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിനുകളെയാണ് ജോലിസംബന്ധമായ യാത്രകള്‍ക്ക് ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ജനശതാബ്ദി, വേണാട് ട്രെയിനുകളിലെ തിരക്ക് ഇത് തെളിയിക്കുകയും ചെയ്യുന്നു. റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ‘ ഫ്രണ്ട്‌സ് ഓണ്‍ റയില്‍സ് പുതിയ സര്‍വീസുകള്‍ ആരംഭിക്കാത്ത ഇത് റെയില്‍വേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ ഉള്ള ഒരുക്കത്തിലാണ്.