‘ലോകമേ’ എന്ന റാപ് സോംഗ് മ്യൂസികുമായി മംമ്‍ത മോഹന്‍ദാസ്

0
454
Lokame.Song
Lokame.Song

അഭിനയത്തിനുപുറമെ മികച്ച ഗായികകൂടിയായ മംമ്‍ത മോഹന്‍ദാസ് മലയാള സിനിമാ മേഖലയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിരിക്കുകയാണ്.ഇപ്പോളിതാ താരത്തിന്റെ  ലോകമേ’ എന്ന റാപ് സോംഗ് മ്യൂസിക് സിംഗിള്‍ രൂപത്തില്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിള്‍ എന്ന പ്രത്യേകതയോടെയാണ് “ലോകമേ” ഒരുങ്ങുന്നത്.മംമ്‍ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മംമ്‍തയും നോയല്‍ ബെന്നും ചേര്‍ന്നാണ് നിര്‍മാണം ചെയ്യുന്നത്.

Mamta Mohandas.image.new
Mamta Mohandas.image.new

റേഡിയോ ജോക്കി ആയ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്തിരിക്കുകയാണ് ‘ലോകമേ’ എന്ന റാപ് സോംഗ്. വിഷ്വല്‍ എഫക്‌ട്സ് മേഖലയില്‍ വളരെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനിയോജ്യമായ കോണ്‍സെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിള്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നതും ബാനി ചന്ദ് ബാബു തന്നെയാണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രാഹണം നിര്‍വഹിച്ച മ്യൂസിക് സിംഗിളിന് പ്രസന്ന മാസ്റ്റര്‍ ആണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Lokame
Lokame

വിനോജ് വസന്തകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ . വിഷ്വല്‍ എഫക്‌ട്സ് ചെയ്‍തിരിക്കുന്നത് കോക്കനട് ബഞ്ച് ക്രീയേഷന്‍സ്. മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണി. സൗണ്ട് എഫക്‌ട്സ്, സംസ്ഥാന അവാര്‍ഡ് ജേതാക്കളായ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കളറിംഗ് ശ്രിക് വാരിയര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ജാവേദ് ചെമ്ബ്, പി ഓ ഒ – ആതിര ദില്‍ജിത്ത്‌. ‘ലോകമേ’ മ്യൂസിക് സിംഗിളിന്റെ ട്രൈലര്‍ ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ 7 ന് ലോഞ്ച് ചെയ്യും.