കോവിഡ് മുക്തരായ ചിലരിലെ ആന്റിബോഡി ആക്രമിക്കുന്നത് ശരീരത്തെ

0
457
Kovid
Kovid

കോവിഡ് 19നെ അതിജീവിച്ചവരിൽ ചിലരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി, ശരീരത്തെ ദുർബലപ്പെടുത്തുന്നു. ലൂപ്പസ്, സന്ധിവാതം എന്നീ രോഗങ്ങളെന്നാണ്  പുതിയ പഠനം. ശരീരത്തിലെ പ്രതിരോധശേഷി ചില സന്ദർഭങ്ങളിൽ വൈറസിന് പകരം സ്വന്തം ശരീരത്തെ ആക്രമിക്കുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

വൈറസിൽ നിന്ന് മുക്തമായി മാസങ്ങൾ കഴിഞ്ഞാലും ചിലരിൽ അസ്വസ്ഥകളും വല്ലായ്മയും തോന്നുന്നത് എന്തുകൊണ്ടാണെന്നും ഇതു വിശദീകരിക്കുന്നു.വൈറസിന് പകരം മനുഷ്യകോശങ്ങളിലെ ജനിതക വസ്തുക്കളെ ലക്ഷ്യമിടുന്ന “ഓട്ടോആന്റിബോഡികൾ” എന്ന തന്മാത്രകൾ രോഗികളിൽ ഉത്പാദിക്കപ്പെടുന്നു.

ഈ ദിശതെറ്റിയ രോഗപ്രതിരോധ രീതി കോവിഡ് 19ന്റെ അപകടസാധ്യത കൂട്ടുന്നു.ഓട്ടോആന്റി ബോഡികൾ കണ്ടെത്താൻ കഴിയുന്ന നിലവിലുള്ള പരിശോധനകൾ ഉപയോഗിച്ച് രോഗികളെ ഡോക്ടർമാർക്ക് തിരിച്ചറിയാനാകും. ലൂപ്പസിനും സന്ധിവാതത്തിനും നൽകുന്ന ചികിത്സകൾ ഇവരിൽ ഉപയോഗിക്കാവുന്നതാണ്.ഈ രോഗ൦  പരിപൂർണമായി സുഖപ്പെടുത്തുന്ന ചികിത്സയൊന്നുമില്ല