ഡല്‍ഹിയുടെ പ്ലേ ഓഫ് തുലാസില്‍ റെക്കോര്‍ട് പെരുമഴ

0
282

ഐപിഎല്‍ പുതിയ സീസണില്‍ പുറത്താക്കലിൽ  നിന്നും തത്കാലം കരകയറി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്.  നിശ്ചിത ഓവറില്‍ 219 റണ്‍സെടുത്ത ഹൈദരാബാദിനെതിരെ ഡല്‍ഹി 131 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രവേശനം അനിശ്ചിതത്വത്തിലാവുകയും ചെയ്തു.ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 88 റണ്‍സിനാണ്  ജയിച്ചത്.

കാഗിസോ റബാഡയുടെ മോശമായ പ്രകടനമാണ് ആരാധകരെ തളർത്തിയത്. തുടര്‍ച്ചയായ 26 കളികളില്‍ വിക്കറ്റ് നേടിയ റബാഡ ഇതാദ്യമായി വിക്കറ്റൊന്നുമില്ലാതെ സ്‌പെല്‍ പൂര്‍ത്തിയാക്കി. ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ രണ്ടാമത്തെ മികച്ച വിജയം നേടാനും ഹൈദരാബാദിന് കഴിഞ്ഞു.  66 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 87 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഓപ്പണിങ് വിക്കറ്റില്‍ നടത്തിയ കടന്നാക്രമണം ഡല്‍ഹിയുടെ താളം തെറ്റിച്ചു.അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയുടെ മിന്നല്‍ ബാറ്റിങ്ങും ഹൈദരാബാദിന്റെ സ്‌കോറിന് കരുത്തായി. വിസ്മയകരമായി പന്തെറിഞ്ഞ് 3 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ മികവിലാണ് ടീം അനായാസം വിജയതീരത്തെത്തിയത്.