കഞ്ചാവ് കടത്ത് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്കില്‍

0
367

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്കില്‍ കഞ്ചാവ് കടത്ത് സ്ഥിരമാക്കിയ യുവാവിനെ തൃക്കുളം പാലത്തിങ്ങലില്‍വെച്ച് ആറ് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങല്‍ കുന്നത്ത് വീട്ടില്‍ നൗഫലിനെ (29) അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് വന്‍തോതില്‍ കഞ്ചാവ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ തുടർന്ന്  ദിവസങ്ങളായി എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ കൂട്ടാളികളെ  തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടാനാകുമെന്നും എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൂടാതെ  ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ, ഡ്രൈവര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.