പഞ്ചനക്ഷത്ര ഹോട്ടലിലെ സെക്സ് റാക്കറ്റ് റെയ്ഡിൽ സീരിയൽ താരങ്ങളും

0
323
Star-Hotel..
Star-Hotel..

പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നു  പഞ്ചനക്ഷത്ര ഹോട്ടലിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന റാക്കറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്‌ഡില്‍ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് മോചിപ്പിച്ചു.ഇതില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിമാരും ബെല്ലി ഡാന്സര്മാരും ഉള്‍പ്പെടുന്നു. മൂന്ന് സ്ത്രീകള്‍ക്ക് പത്തര ലക്ഷം രൂപയെന്ന നിലയില്‍ ക്രൈം ബ്രാഞ്ച് ഒരു കസ്റ്റമറെ അയച്ചാണ് റാക്കറ്റിന്റെ പ്രവര്‍ത്തനം കണ്ടെത്തിയത്.

Photo
Photo

മുംബൈ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് സംഭവം കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് സീരിയലില്‍ വേഷമിടുന്നവരാണ്. ഒരാള്‍ ചെറിയ തോതില്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. ഗുര്‍ഗോണിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് റെയ്ഡ് നടന്നത്.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് തവാടേയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.