ഇവിടെ വരെ എത്താൻ ഒരുപാട് യാതനകൾ സഹിക്കേണ്ടി വന്നു, മനസ്സ് തുറന്നു നിർമ്മൽ പാലാഴി

0
352
Nirmal-Palazhi-New-Photo
Nirmal-Palazhi-New-Photo

മഴവിൽ മനോരമ ചാനലിലെ കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലൂടെ പ്രശസ്തനായി ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്നു. സലാല മൊബൈൽസ്, നോർത്ത് 24 കാതം, ലീല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചില ചിത്രങ്ങളിൽ ഡബ്ബിംഗും ചെയ്തിട്ടുണ്ട്.

Nirmal Palazhi
Nirmal Palazhi

തന്റെ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവെച്ച്‌ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ നിര്‍മ്മല്‍ പാലാഴി.നാടുവിട്ട് എന്തെങ്കിലും നേടി സിനിമയില്‍ കാണുന്ന സൂപ്പര്‍ താരത്തെ പോലെ തിരിച്ചുവരാന്‍ പോയ തന്റെ അനുഭവമാണ് താരം ഒരു അഭിമുഖത്തിനിടെ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു പോയതിനാലാണ് നാടു വിട്ടത്.

എന്തെങ്കിലും നേടി സിനിമയില്‍ കാണുന്ന സൂപ്പര്‍ താരത്തെ പോലെ തിരിച്ചുവരാം എന്നായിരുന്നു പ്ലാന്‍. പക്ഷേ, അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ എന്നെ തേടിപ്പിടിച്ച്‌ രണ്ടടിയും തന്ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നാണ് നിര്‍മ്മല്‍ പറയുന്നത്.

Nirmal Cinima
Nirmal Cinima

നാടുവിട്ട് അധോലോക രാജാവായി തിരിച്ചു വരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ സിനിമ കണ്ടതിന്റെ സൈഡ് ഇഫക്ടായിരുന്നു അത്. സിനിമ അത്രയും ലഹരി ആയിരുന്നു എന്നാണ് നിര്‍മ്മല്‍ പറയുന്നത്. അഭിനയിക്കാന്‍ ചാന്‍സ് തേടി കുറേ അലഞ്ഞിട്ടിട്ടുണ്ട്. എന്നാല്‍ മുഖത്തിന് പക്വതയില്ല എന്ന് പറഞ്ഞ് അന്ന് പലരും തിരിച്ചയച്ചു എന്നും താരം വ്യക്തമാക്കി.