ആശ്വാസ വാർത്ത, രാജ്യത്ത് 24 മണിക്കൂറിനിടെ 13,788 കൊവിഡ് കേസുകൾ മാത്രം

0
367
corona virus cases decreased

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ച അതേസമയത്ത് പുതിയ കേസുകളിലെ കുറവും ആശ്വാസമേകുന്നു. 13,000ത്തിലധികം കേസുകളാണ് മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,788 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,788 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,71,773 ആയി ഉയർന്നിരിക്കുകയാണ്. 2,08,012 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,02,11,342 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 14,457 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 145 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,52,419 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.

വാക്സിനേഷൻ ആരംഭിച്ച് രണ്ടാംദിവസം 17,000ത്തിലധികം വാക്സിനുകളാണ് നൽകിയിരിക്കുന്നത്. ഞായറാഴ്ച കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലടക്കം 17,072 പേര്‍ക്കാണ് വാക്സിന്‍ നൽകിയത്. ഇതോടെ രാജ്യത്ത് 2,24,301 പേര്‍ വാക്സിൻ സ്വീകരിച്ചതായും യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കി ലോകത്ത് പ്രതിദിനം ഏറ്റവുമധികം ആളുകള്‍ക്ക് വാക്സിൻ കുത്തിവെപ്പെടുത്ത രാജ്യമായി ഇന്ത്യ മാറിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.