എക്സൈസിന്റെ പണി കൂടുന്നു, തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവല്‍സരം ഒരേ മാസത്തിൽ

0
545
Dec
Dec

ഡിസംബർ മാസത്തിൽ തന്നെ തദ്ദേശ തിരഞ്ഞെടുപ്പും, ക്രിസ്മസും, പുതുവല്‍സരവും വരുന്നതോടെ വൻ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ജനുവരി രണ്ട് വരെ നീളുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എക്സൈസ്. അംഗീകൃത സ്രോതസുകളില്‍ നിന്നല്ലാതെ മദ്യം ജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രവണത തിരഞ്ഞെടുപ്പ് കാലത്ത് കൂടുതലാണ്.

voting_election
voting_election

വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങള്‍ ഡ്രൈഡേ ആയിരിക്കുമെന്നതിനാല്‍ അനധികൃത മദ്യവില്‍പ്പന വര്‍ദ്ധിക്കും. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോളനികള്‍ കേന്ദ്രീകരിച്ച്‌ മദ്യവിതരണം നടത്താനുള്ള സാദ്ധ്യതയും എക്സൈസ് കാണുന്നുണ്ട്. കൂടാതെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വ്യാജ പരാതികള്‍ ഉയരാനിടയുണ്ട്. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെയും ഇതര സേനാവിഭാഗങ്ങളുടെയും സഹായത്തോടെയുമാണ് ഡ്രൈവ് മുന്നേറുക.

2021
2021

മദ്യത്തിന് പകരമായി കഞ്ചാവിന്റെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കും.അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വാഹനങ്ങളിലും പരിശോധന കര്‍‌ശനമാക്കും. ഡിസംബര്‍ 6 മുതല്‍ 16വരെ ഒരുവിഭാഗം പ്രിവന്റീവ് ഓഫീസര്‍മാരും സിവില്‍ എക്സൈസ് ഓഫീസര്‍മാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ഫീല്‍ഡ് ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരെ നിയോഗിച്ചാകും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

Drin
Drin

തിരഞ്ഞെടുപ്പ് സമയത്തും ശേഷവും വ്യാജവാറ്റ് , സ്പിരിറ്റ് കടത്ത് , സ്പിരിറ്റില്‍ നിറം കലര്‍ത്തി വ്യാജമദ്യമായി ഉപയോഗിക്കല്‍ , കളളില്‍ വീര്യം കൂട്ടാനുള്ള മായംചേ‌ര്‍ക്കലിനുള്ള സാദ്ധ്യത, അരിഷ്ടാസവങ്ങള്‍ എന്നപേരില്‍ വ്യാജ ആയുര്‍‌വേദ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സാദ്ധ്യത എന്നിവയെല്ലാം എക്സൈസ് കണക്കിലെടുത്തിട്ടുണ്ട്. ക്രിസ്മസ് വിശേഷവിഭവമായ വൈന്‍ നിര്‍മ്മിച്ച്‌ കൊടുക്കുമെന്ന പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കും.

എന്‍ഫോഴ്സ് മെന്റ് പ്രവര്‍ത്തനങ്ങള്‍

1. എക്സൈസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ കണ്‍ട്രോള്‍ റൂം

2. ജില്ലാ തല സ്പെഷ്യല്‍ടീമുകളുടെ വകയായി മിന്നല്‍ പരിശോധന, പട്രോളിംഗ്, റെയ്ഡ്

3. വിമുക്തി ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തും

4. ജില്ലയെ മൂന്നുമേഖലകളായി തിരിച്ച്‌ സ്ട്രൈക്കിംഗ് ഫോഴ്സ് സേവനം

5. അന്യസംസ്ഥാന ലേബര്‍ ക്യാമ്ബുകളില്‍ പരിശോധന

6. സ്ഥിരം കുറ്റവാളികളെ നിരീക്ഷണം

7.കള്ള് ഷാപ്പ് ലൈസന്‍സികളുടെ പ്രവൃത്തികളും നിരീക്ഷണത്തില്‍.

x mas
x mas

തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവല്‍സരാഘോഷം എന്നിവയോടനുബന്ധിച്ച്‌ വിപുലമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും നടപടികളുമാണ് എക്സൈസ് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യാജമദ്യം, മറ്ര് ലഹരി വസ്തുക്കള്‍ എന്നിവയുടെ വിപണനവും കടത്തും തടയാനായി വാഹന പരിശോധനയും അതി‌ര്‍ത്തികളിലെ നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.