പുതിയ യൂട്യൂബ് ചാനലുമായി ഇളയ ദളപതി

0
308
Actor-Vijay
Actor-Vijay

രാഷ്ട്രീയ രംഗപ്രവേശനവും പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി അച്ഛന്‍ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ ആരാധക സംഘടനകളുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ സജീവമാക്കാന്‍ ഒരുങ്ങി നടന്‍ വിജയ്.വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ യുട്യൂബ് ചാനല്‍ ആരംഭിക്കാനാണ് തീരുമാനം. വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകര്‍ക്കുള്ള നിര്‍ദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എന്‍ ആനന്ദ് അറിയിച്ചു.

Vijay Actor
Vijay Actor

ആരാധകസംഘടനയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനുള്ള അച്ഛനും സംവിധായകനുമായ ചന്ദ്രശേഖറുടെ ശ്രമത്തിനെ വിജയ് തള്ളിക്കളഞ്ഞിരുന്നു.പിതാവിന്റെ സംഘടനയുമായി തനിക്ക് ബന്ധമില്ലെന്നും അതില്‍ ചേരരുത് എന്നും വിജയ് ആരാധകരോട് പറഞ്ഞിരുന്നു. വിവാദത്തെത്തുടര്‍ന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധകസംഘടനയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

Vijay
Vijay

യുട്യൂബ് ചാനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എന്‍ ആനന്ദ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചര്‍ച്ചനടത്തി. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും വിജയ്യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ നീക്കങ്ങള്‍ ലക്ഷ്യമിടുന്നത്.സംഘടനയുടെ പേരില്‍ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ചന്ദ്രശേഖര്‍ സജീവമായിരുന്നു. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.