ഫഹദും ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രം, ആകാംഷയോടെ ആരാധകര്‍

0
422
FF
FF

സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തികൂടിയാണ് ഫഹദ്. താരത്തിന്റെ അരങ്ങേറ്റ ചിത്രം അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്തിലൂടെയായിരുന്നു. എന്നാല്‍ ചിത്രത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നിന്ന ഫഹദ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ അച്ഛനും മകനും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

Fahad
Fahad

പക്ഷെ ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണ് ഫാസിലെത്തുന്നത്. മലയന്‍ കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സജിമോന്‍ ആണ്. പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദും ഫാസിലും ഒരു സിനിമയ്ക്കായി കെെകോര്‍ക്കുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മഹേഷിന്റേയും വികെ പ്രകാശിന്റേയും അസോസിയേറ്റ് ആയിരുന്നു സജിമോന്‍. ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.