പ്രമുഖ സീരിയല്‍ താരം വി ജെ ചിത്രയുടെ ആത്മഹത്യ, ഭർത്താവ് ഹേംനാഥ് പോലീസ് കസ്റ്റഡിയിൽ

0
388
Vj-Chitra.Actress
Vj-Chitra.Actress

പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായിരുന്ന വിജെ ചിത്രയുടെ  മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി ആറ് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Chitra-840x480
Chitra-840×480

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് നിഗമനം. അമ്മയുടെയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത തീരുമാനത്തിലേക്ക് ചിത്രയെ എത്തിച്ചുവെന്നും പൊലീസ് കരുതുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ ഹേംനാഥിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Vj-Chitra..-660x365
Vj-Chitra..-660×365

സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഹേംനാഥില്‍ നിന്ന് അനുഭാവപൂര്‍ണമായ പെരുമാറ്റമുണ്ടാകാതിരുന്നതും വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് കാരണമെന്നും മറ്റാര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.