പ്രശസ്ത സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി

0
471
Saranya.Anand.wedding.today
Saranya.Anand.wedding.today

കൊറിയഗ്രാഫർ, ഫാഷൻ ഡിസൈനർ, അഭിനയത്രി എന്നീ മേഖലകളിൽ മിന്നുന്ന താരമായ പ്രശസ്ത സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി സൂററ്റിലാണ് ശരണ്യ ആനന്ദ് ജനിച്ചത്. അച്ഛൻ ആനന്ദ് ഗുജറാത്തിൽ ബിസിനസായിരുന്നു. സൂരറ്റിൽ ആണ് ജനിച്ചതെങ്കിലും അടൂരാണ് ശരണ്യയുടെ സ്വദേശം. ദിവ്യ എന്നാണ് ശരണ്യയുടെ സഹോദരിയുടെ പേര്. താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലാണ്.

Saranya
Saranya

ബിയോണ്ട് ദി ബോർഡേഴ്സ് എന്ന മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രത്തിലാണ് ശരണ്യ ആദ്യമായി വേഷമിട്ടത്. പിന്നീട് അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക ശരണ്യയാണ്. വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ 2 എന്ന ചിത്രത്തിലെ കത്തിക്കരിഞ്ഞ ചുടലയക്ഷിയുടെ കഥാപാത്രം ചെയ്തത് ശരണ്യ ആനന്ദ് ആണ്.

Saranya.Anand.Marriage
Saranya.Anand.Marriage

പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. ശരണ്യ പ്രശസ്തമായ പല ബ്രാൻഡുകൾക്കും വേണ്ടി മോഡലായി എത്തിയിട്ടുണ്ട്. റേറ്റിങ്ങിൽ ഏറ്റവും മുകളിൽ നിൽകുന്ന കുടുംബ വിളക്ക് എന്ന സീരിയലിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്.